Face Book LIKE

Thursday, August 30, 2012

പ്രതീക്ഷകള്‍ !

പ്രതീക്ഷകള്‍ !


അങ്ങിനെ,
നല്ലൊരു പൂക്കാലത്തിലെ
പുലർന്നൊരീ തിരുവോണവും
എല്ലാവരുടെയും ഹൃദയങ്ങളിലും
 സന്തോഷവും സംത്രുപ്തിയും
വരദാനമാക്കി
യാത്ര പരഞ്ഞു പോയി,
'ഇനിയും വരാം,
എല്ലാനന്മകളും
പിന്നെയും കൊണ്ടു തരാം'
എന്ന ഉറപ്പോടു!
നമുക്കിനി തുടരാമല്ലോ
മന്ദഹസിക്കുന്ന മനസ്സോടും
മധുരിക്കുന്ന വാക്കുകളോടും!

Monday, August 13, 2012

മനസ്സ്


മനസ്സ്

നിന്നെ കുറിച്ചുള്ള സ്വപ്നങ്ങൽക്കിനി
വിലയില്ല ! ഒന്നു മാറി നിൽക്കാൻ!...
...
ഹും! കുറേ ആയി ഇങ്ങിനെ
പരയാൻ തുടങ്ങിട്ടു!
കേക്കണ്ടെ!
മനസ്സല്ലേ!
പട്ടിയുടെ വാലാ !
നിവർത്താ നാവില്ല!
നിയന്ത്രിക്കാനും!

(K.Balaji
Aug 14 12 am)

Sunday, July 22, 2012

ഓർമ്മകൾ ശാശ്വതം !


ഓർമ്മകൾ ശാശ്വതം!


നമ്മളൊന്നിച്ചിരുന്നു
ഓടിക്കളിച്ചു കളിപറഞ്ഞ
 നാളുകൾ
നീ ഇനിയും ഓർക്കുന്നുവോ?

പൊന്നു പോലെ
കരുതി നിന്നെ എന്റെ
ഹ്രുദയത്തിൽ
പൂട്ടി വച്ചിരുന്നു  ഞാന്

ഞാന്  പോലുമറിയാതെ
എന്നിൽ നിന്നും നീ
അകന്നു പോയതെപ്പൊഴാ?
എന്തിനാണെന്നോ?

പുഷ്പം പോലായിരുന്ന
മനസ്സിലിന്നു വെറും
മുള്ളുകൾ മാത്രമാണെന്നെ
വേദനിപ്പിക്കാൻ !

പറഞ്ഞാൽ തീരാത്ത
നൊമ്പരങ്ങൾ നിറ ഞ്ഞൊരു
വന പ്രദേശമായി
എന്റെ മനസ്സിലെ
സരോവരങ്ങൾ!
കരഞ്ഞു കരഞ്ഞു
വറ്റിയ കണ്ണുകളോടും
ഈറനിത്തിരി പോലും
ഇല്ലാത്ത ഹ്രുദയത്തോടും...
ഞാനിക്കരയും
നീ അക്കരയും  !

നിന്നോടെനിക്കിന്നും
വെറുപ്പു തോന്നാറില്ല,
അറിയുന്നോ നീ ?
എത്ര ശ്രമിച്ചാലും
മറക്കാൻ പറ്റാത്തൊരു
മറവിച്ച മനസ്സോടു
ഞാൻ ഇനിയും ഒരു
ജീവനുള്ള ശവമായി
കഴിയുന്നു !

കര യിലെത്തുന്ന തിര കൾ
പിന്നെയും കടലിലേയ്ക്കുതന്നെ
എന്നപോലെ,
 വേണ്ടെന്നു വയ്ക്കുന്ന ചിന്തകൾ
പിന്നെയും
നീ എന്ന കടലിലേയ്ക്കു തന്നെ
മടങ്ങി യെത്തുന്നു!
മനസ്സിലെ മുറിവുകൾ തരുന്ന
വേദനകളോടല്ലാതെ,
നിന്നെക്കുറിച്ചുള്ള
മധുരമാർന്ന ഓർമ്മകളോടല്ല
ഞാൻ ഇനിയും ജീവിക്കുന്നതു!
മരവിച്ച മനസ്സും
മായാത്ത ഓർമ്മകളും
മാത്രമേ ഇനി
ശാശ്വതം !
(K.Balaji,Bangalore
July 22 2012, 9.30 pm)

Wednesday, July 18, 2012

ചന്രായണം


ഓര്‍ ക്കുന്നുവോ നീ ,
അന്നൊരു വെളുത്ത വാവ്,
നമ്മളാദ്യം കണ്ടത് ,
ഓര്‍ക്കുന്നു ഞാന്‍ നിന്റെ മുടിയിലെ മുല്ലപ്പൂക്കള്‍ ,
ചുണ്ടിലെ മന്ദസ്മിതം , സുഗന്ധമായും...
നിറക്കാഴ്ചായിന്നും .. .

അറിയുന്നുവോ നീ,
കറുത്തവാവ്  എനിക്കെന്നും ,
നീ മറഞ്ഞ നാള്‍ മുതല്‍
ആഴിതന്‍ അപാരമാം വിരഹം ,
ശ്യൂന്യമീ ജന്മവും , ജീവിതവും ...!!

*******************************************************


Thursday, July 12, 2012

പ്രണയ മഴ !

ആകാശത്തിനു ഭൂമിയോടുള്ള 
പ്രണയത്തിന്റെ ഫലമാണീ പച്ചപ്പു !

പിന്നെയുമൊരു പൂക്കാലം .......

വീണ്ടുമൊരു പ്രഭാതം പുലരും,
പൂക്കാലം വരും പിന്നെയുമൊരു
വസന്തവും ഹേമന്തവും ശിശിരവും.....
പ്രതീക്ഷിക്കാം! പ്രതീക്ഷിക്കാം!
പ്രതീക്ഷകളിലൊരു സുഗന്ധം പടർത്താം !

(K.Balaji  - July 12 2012 - 3.30 pm)

Monday, July 2, 2012

സൂക്ഷിച്ചു വയ്ക്കാനൊരു സ്വപ്നം !



ഇപ്പോഴും എനിക്കറിയില്ല ;
നീയാം പുതു മഴ ,
എങ്ങു നിന്നോ പെട്ടെന്നു പെയ്തിറങ്ങി .
ഇതു വരെയും അറിയാത്ത കുളിരും സ്വപനങ്ങളും സ്വാന്തനവും നല്കി,
എപ്പോഴും ഞാന്‍ കാത്തിരുന്നത് ഈ ഒരു നിമിഷത്തിനാണു ,
ഇതു പോലൊരു ഹ്യദയത്തിനാണു ,
എന്നിലേയ്ക്ക് പെയ്യുന്ന ഈ സൌഹ്യദ മഴയ്ക്കാണു ...!!!

 



മഴയ്ക്കുമുമ്പൊരു കുളിർകാറ്റോടു കൂടി....
.

എവിടുന്നാ വന്നു നീ പെട്ടെന്നു
പെയ്തൊരു പുതുമഴ പോലെ?
ഇതുവരെ കാണാത്ത സ്വന്തങ്ങൾ പലതും
ഉണ്ടാക്കിത്തരുന്നൊരു സൗഹ്രുദമായ് !
കാത്തിരുന്നതാ ഞ്ഞാനീ സ്വപ്നത്തിനു വേണ്ടി,
കണ്മുന്നിൽ നീ കൊണ്ടു തന്നുവല്ലോ !
കനകാഭി ഷേകം ചെയ്യുന്നു ഹ്രുദയം
കണ്മണി നിൻ ത്രുപ്പാതങ്ങൾ തമ്മിൽ !

(July 02 2012  7 pm)

Sunday, July 1, 2012

കാലചക്രം !

കാലചക്രം !

പെട്ടെന്നു വന്നൊരു മഴയുടെ പുതുമണം,....
മനസ്സിലൊരു വസന്തത്തിന്റെ സുഗന്ധം,....
ഇനി പിന്നെയുമൊരു കായ്ക്കലും, പൂകലും, മണക്കലും ,
കൊഴിഞ്ഞു വീണലും........
ഇങ്ങിനെയാണു കാലചക്രം !


Monday, June 25, 2012

പ്രക്രുതി സൗന്ദര്യം ദിവ്യ ദർശനം!

(കഴിഞ്ഞ തിരുവോണ ദിവസത്തെഴുതിയതാണിതു! മറ്റെ ബ്ലോഗിലുണ്ടായിരുന്നതു ഇവിടേയ്ക്കു ഇപ്പൊ മാറ്റിയെടുത്തു)

ഏവർക്കും എന്റെ ഹ്രുദയം നിറഞ്ഞ തിരുവോണാശംസകൾ !
ഇന്നു അതിരാവിലെ, ഒരു സ്വപ്നാവസ്തയിലെ, എനിക്കു കിട്ടിയ വരമാണീ വറികൾ!
തെറ്റുകളുണ്ടെങ്കിൽ ക്ഷമിക്കണം! തിരുത്തിയെടുക്കാൻ ദയവായി സഹായിക്കണം!


പ്രക്രുതി സൗന്ദര്യം ദിവ്യ ദർശനം!

രാഗം: ഭൂപാളം .

പുഷ്പവതിയാണീ പ്രക്രുതി
പുഞ്ചിരി തൂകുന്ന രൂപവതി
സുരലോക സുന്ദരി ശുഭാഷിണി
സുമവാഹിനി വരപ്രദായിനി     (പുഷ്പവതിയാണീ പ്രക്രുതി)

മല്ലികാ വകുള മാലാ ധാരിണി
മായാ മോഹ സ്വരൂപിണി
മഞ്ജുഭാഷിണി മന്ദകാമിനി
മധുഭർഗ്ഗ ശാലിനി വിലാസിനി   (പുഷ്പവതിയാണീ പ്രക്രുതി)

സുനയനീ സുമനോവാസിനി
സുന്ദര ഭൂപാള രാഗസ്വരൂപിണി
മന്ത്രദായിനി മധുര ഭാഷിണി
മംഗളാമ്പികേ മാതാ ഭവാനി    (പുഷ്പവതിയാണീ പ്രക്രുതി)


അതിരു കവിഞ്ഞൊരു സ്നേഹം !

 
അതിരു കവിഞ്ഞ സ്നേഹത്തിൽ കിട്ടുന്ന
അതിരില്ലാത്തൊരു സുഖം മാത്രം മതിയല്ലേ,
ഓർത്തിരുന്നൊന്നാസ്വതിക്കാൻ !

സ്നേഹമയി അമ്മ !


 സ്നേഹമയി അമ്മ !

വാൽസല്ല്യത്തോടെ ഹ്രുദയം തലോടിക്കും
വരധാന മാണെന്റെ അമ്മ
വറ്റാത്ത സ്നേഹ സമുദ്രമാ ണമ്മ
ഞ്ഞാൻ വന്ദിക്കും ദൈവമാ ണമ്മ

മനസ്സിന്റെ ക്ഷീണം മാറ്റിത്ത രുന്നൊരു
മന്ത്ര സ്വരൂപിണി അമ്മ
മംഗളം നൽകുന്ന മണിദീപ മാണെന്റെ
മനസ്സിൽ വാഴൂമെൻ അമ്മ

(K.Balaji, May 13  2012)

Thursday, June 14, 2012

മേഘ്മൽഹാർ


മേഘ്മൽഹാർ


പെയ്തു തോർന്നെന്നു കരുതി,
പതിയെ ഇറങ്ങി..
നടന്നു തുടങ്ങിയപ്പോൾ...
ഓ... പിന്നെയും
മണികൾ കോർത്തൊരു ചങ്ങല
ആകാശത്തിൽനിന്നും ഭൂമിക്കു
വരവായി...
ആലാപനം തുടങ്ങി,
ഒഴുക്കിന്റെ സംഗീത ലഹരികൾക്കു
തവളകളുടെ തനി ആവർത്തനം!
ഇനി അടുത്ത താവളത്തിലെത്തുന്നോളം
ഈ താളമേളങ്ങളൊന്നു തുടരട്ടെ!
മനസ്സൊന്നു നനഞ്ഞു കുളിരട്ടെ !

Friday, May 18, 2012

ആരുടെയാ തെറ്റു ?


അനാഥരായി ജനിക്കുന്നവരാരുമില്ല 
അവർ അനാഥരാക്കപ്പെടു ന്നെന്നേയുള്ളു !
ആരുടെയോ തെറ്റിന്റെ ശിക്ഷയേറ്റു
അനുബവിച്ചു തീർക്കേണ്ട ചുമതലയാണ് !

Sunday, May 6, 2012

തുറന്നു പറയാൻ പറ്റില്ലാത്ത നൊമ്പരങ്ങൾ


തുറന്നു പറയാൻ പറ്റില്ലാത്ത നൊമ്പരങ്ങൾ എന്റെ
നെഞ്ചിനകത്തിരിപ്പുണ്ടെന്നറിയാമല്ലോ !
അകത്തു നീ കടന്നുവന്ന കാലം തൊട്ടു
ഞ്ഞാൻ അനുഭവിക്കും വേധനകൾ ഒരുപാട്......!

പ്രണയമെന്നൊരാ ചുഴിയിൽ ഞ്ഞാൻ പെട്ടു പോയി
അതിൽ മുങ്ങി താഴ്ന്നടിഞ്ഞു പോയ്
തളർന്നുപോ യിറിക്കുന്നു, നിർത്ഥാൻ വയ്യ....
നീ വരികയുമില്ലാ ഈ കൈപിടിക്കാൻ....!!

  ഇന്നും ഞ്ഞാൻ തേടുന്നത്
  നിന്റെ മൗനത്തിൻ അർത്ഥങ്ങളാണു,
  പുഞ്ചിരിയുടെ നിറങ്ങളാണു,
  നിന്റെ ഹ്രുദയത്തെ സ്പന്ധനങ്ങളിലെ
  സ്വപ്നങ്ങളാണു,
  സങ്കടങ്ങളാണു,
  നിന്നെ, നിന്നെ മാത്രമാണു...

  പരയില്ലെ ന്നറിയുമെങ്കിലും....
  എനിക്കു
  കാത്തിറിക്കാതെ വയ്യ......

  മരണത്തി നപ്പുറവും....!!

Saturday, April 21, 2012

പഴയ ഓറ്റോഗ്രാഫ് ബുക്കിലെ ബാക്കിയായ പേയ്ജ്



കാല ജല പ്രവാഹത്താല്‍
അകന്നു പോയ കരകളെങ്കിലും ,
നമുക്ക് ബാക്കിയാകാം
അകലങ്ങളിരുന്നുള്ള ഈ കാഴചയെങ്കിലും.. ..
ഓര്‍ മ്മകളില്‍ വെറുതെ തിരയാം ,
നമുക്കാ പഴയ കുട്ടികളാകാം ,
പിന്നെ ക്യഷണനും രാധയും ..!!!
എന്റെ കണ്ണീരിനിന്നും
നിന്റെ ശ്വാസത്തിന്റെ ഗന്ധമാണു ,
ഹ്യദയത്താളങ്ങള്‍ക്ക്
നിന്റെ മൂളലുകളുടെ സംഗീതവും ..!!

ഒന്നും നേടിയില്ലെങ്കിലും
ഈ കാഴ്ചയില്‍ വീണ്ടും വെറുതെ നമുക്കോര്‍ ക്കാം ,
നമ്മളെ ,
പതിയെ ചിരിക്കാം ,
പിന്നെ മറഞ്ഞിരുന്നുറക്കെ കരയാം ..

കാത്തിരിക്കാം , വീണ്ടുമൊരു പിറവിക്കായ്..!!!

കഴിഞ്ഞ യുഗത്തിലെ ക്രൗഞ്ച പക്ഷികൾ !

 

കഴിഞ്ഞ യുഗത്തിലെ ക്രൗഞ്ച പക്ഷികൾ ! 

 ആദ്ദ്യമായ് നമ്മൾ കണ്ടതും, 
നീ മൂളിയപ്പോൾ, 
നീയാണെന്‍റെ 
ശ്രുതിയെന്നു ഞ്ഞാനുറ പ്പിച്ചതും,
 നിന്‍റെ കാല്‍ ചിലമ്പിന്‍ 
മധുര നാദം പോലും  ഞാനെന്‍റെ 
ഹൃദയത്തില്‍ കുറിച്ചു വച്ചതും ......

 ഒക്കെ ഇപ്പോള്‍ ഓർമ്മയിലായല്ലോ !

 ഒരുപാടു ആഗ്രഹിച്ചു, 
നമ്മള്‍ ഒരുമിച്ചുനി ന്നൊരു 
സ്നേഹക്കൂ ടുണ്ടാക്കണ മെന്നു !

 ഇടറിവീണു ! 

 പിന്നെ 
പാതകൾ മാറി, 
യാത്ര തുടർന്നു ! 

എന്നിട്ടൊരു ദിവസം കണ്ടപ്പോൾ...... 

ഇത്തിരി വൈകി യെന്നു മാത്രം ! 
എന്നാലും
 അതൊരു ഭാഗ്യക്കുറി യാണെന്നു 
തന്നെ കരുതാം നമുക്കു! 
കഴിവില്ലാതെ പോയെന്നു വന്നാലും,
 കാലം കഴിഞ്ഞു പോയാലും 
ഹ്രുദയങ്ങൾ കൂടിയതൊന്നു നമുക്കിപ്പോൾ
 ഓർമ്മയിലെങ്കിലും,
 ഒരുമിച്ചിരുന്നു 
ആഘോഷിക്കാമല്ലോ ! 

---ബാലാജി 21.04.2012

Sunday, April 15, 2012

പ്രണയ പുഷ്പം...




പ്രണയ പുഷ്പം...


കൊഴിഞ്ഞു വീണുകിടക്കുന്ന

ഈ ചുവന്ന പുഷ്പങ്ങളുടെ

പൊന്നിതളുകളിൽ,

നിനക്കുവേണ്ടി മാത്രം

തുടിക്കുന്ന എന്റെ ഹ്രുദയം

നീ കാണുന്നില്ലേ ?


മനോഹരമായ മന്ദമാരുതം

കൊണ്ടുതരുന്ന ഈ സുഗന്ധങ്ങളിലെ

എന്റെ മനോവികാരങ്ങളുടെ മണം

നീ മനസ്സിലാക്കുന്നില്ലേ ?


നിശ്ശബ്ദത ചിലങ്ക കെട്ടിയാടുമീ രാത്രിയില്‍ ,

ഞാനുമാ ന്യത്തത്തെ ആസ്വദിക്കുന്നു,

ഏകനായി സദസ്സില്‍ , ..!


നീ അറിയുന്നുവോ ..?

നീയാണെന്റെ ജിഹ്വ ,

നീയാണെന്റെ കാഴ്ച ,

നീ മാത്രമാണു ഞാന്‍ ...!!

നിനക്കായി വിടർന്നതാണീ

പ്രണയ പുഷ്പം ,

അതിന്റെ സുഗന്ധവും വർണ്ണവും,

അതിനു മരണമില്ല

അതെന്നും മറിക്കുകയുമില്ല;


...ഇതൊന്നു ഓർക്കുക,


കാലം കഴിഞ്ഞിട്ടെങ്കിലും !


K.Balaji


Thursday, April 12, 2012

വരുമോ വീണ്ടും വസന്തം ?

വരുമോ  വീണ്ടും  വസന്തം?




വരുമോ വീണ്ടും വസന്തം !!
-----------------------------------------------
കല്‍പനാ  ലോകത്തിലെ നിത്യ സഞ്ചാരവുമായി  കഴിയുകയായിരുന്നു അവളുടെ കാലങ്ങള്‍  !  സ്വപ്നാടനമായിരുന്ന ജീവിതത്തിനു ഒരു ജീവൻ  തന്നപോലെയായിരുന്നു, പെട്ടെന്നു  തലേന്നു അവന്‍റെ  വരവു ! കാണുമെന്നു  സ്വപ്നത്തിൽ പോലും  വിചാരിച്ചിരുന്നില്ല ! 

ഇതുവരെ, അവളുടെ ജീവിതത്തിലെ  കടന്നു പോയവരിലെ  എത്രയോ മഹാന്മാരുണ്ടായിരുന്നു ! അവള്‍  മനപ്പൂര്വ്വം അവരോടു പെരുമാറിയിട്ടുണ്ടു;   മാനസീകാവസ്ഥകൾ  പങ്കു വച്ചിട്ടുമുണ്ടു.  എന്നാൽ   അവരാര്‍ക്കും,  ഇവളുടെ മനസ്സിലെ ഇങ്ങിനെയൊരു പ്രണയ മഴ പ്രവഹിചോടുന്ന രീതിയിലെ പെരുമാറാന്‍  കഴിഞ്ഞിരുന്നില്ലല്ലോ !!  അന്ധകാരം കവിഞ്ഞിരുന്ന അവളുടെ ജീവിതത്തിലെ  കടന്നു വന്ന  ആദ്യ കിരണമായിരുന്നു   ആ സൂര്യപുത്രന്റെ വരവ് ! 

വരണ്ട മണ്ണില്‍നിന്നും  പെട്ടെന്നൊരു മണം  ഉയര്‍ന്നപ്പോള്‍  അവളുടെ മനസ്സു മഴ  കൊണ്ടു .  വേനലിലെ മഴ പോലെ  അവൻ  വന്നു.  ഉണങ്ങി വരണ്ടിരുന്ന അവളുടെ മനസ്സെന്ന മറുഭൂമിയിലെ   സന്തോഷത്തിൻറെ വിത്തുകളെ അവൻ  വിതച്ചു !  ഒര്വു  രസവുമില്ലാതെ കഴിഞ്ഞുകൊണ്ടിരുന്ന അവളുടെ  ജീവിതത്തിനു ,  ഒരു  ശ്രേയസ്സും , അര്‍ത്ഥവും , അന്തസ്സും , അവന്‍ നല്‍കി . ഇങ്ങിനെ കഴിയുംപോഴാണ്, പെട്ടെന്നൊരു ദിവസം  അവനു യാത്ര പറയേണ്ടൊരു  ആവശ്യം വന്നു !  അവള്‍ ഒരുപാടു വിഷമിച്ചു . വേനല്‍ മഴയായ് വന്ന നായകന്‍ വേഗം മടങ്ങിപ്പോയി !

അവന്‍  പരഞ്ഞിരുന്ന പഞ്ചാര വാക്കുകള്‍  അവളുടെ മനസ്സിലെ ഓര്മ്മകളായി സ്ഥിരം നിലച്ചു   !  ഒരുമിച്ചു കഴിച്ച  ആ കാലങ്ങളെക്കുറിച്ചു  അവളെന്നും  ഓർത്തു  പോകും !

അവന്‍  മനസ്സിലെ വന്നു കേരിയ ശേഷം അവൾക്കു ഒന്നിനും  നിയന്ത്രണം ഇല്ലാത്തപോലെ ! ഏതൊരു ജോലിയായാലും മനസ്സുകൊടുത്തു ചെയ്യാന്‍ പറ്റുന്നില്ല ! അവള്‍  തന്നെപ്പോലെ ചിരിക്കുന്നു ! തന്നെപ്പോലെ കരയുന്നു ! കാരണമൊന്നുമില്ലാതെ  എന്തൊക്കെയോ ചെയ്തു  പോകുന്നു. ഇതൊക്കെ കാണുമ്പോള്‍ അവൾക്കുതന്നെ ചിരി വരുന്നു !  പ്രണയം എന്നു പരയുന്നതു ഇങ്ങിനെത്തെയൊരു  ഭ്രാന്താണോ ? അവള്‍ അതിശയിച്ചു  പോകുന്നു !   ഈ പ്രണയത്തിനു വയസ്സോ വാര്ദ്ധക്ക്യമോ  ഒന്നുമില്ലേ ?  അവള്‍ സ്വന്തം  വയസ്സിന്റെ കാര്യം  അപ്പൊഴാ ഓർത്തു പോകുന്നു , പിന്നെ ആ സുന്ദര ചെറുക്കന്റെയും !

തന്‍റെ മനസ്സിനെ ഇങ്ങിനെ ബാതിക്കുന്ന ആ പ്രണയത്തിനെക്കുറിച്ചും , തന്‍റെ ചുറ്റുപാടുകളെ  കുറിച്ചും  അവൾക്കു  ബോധ്യമാകുന്നു !!  അവളുടെ മനസ്സൊരു യുദ്ധകാഹളം ആയി !  അവസാനം, അവന്‍റെ നിഷ്കളങ്കമായ പ്രണയത്തിന്റെയും , പ്രേമത്തിന്റെയും മുമ്പിൽ   അവളുടെ തന്റേടം   തോറ്റു വീണു !   അവൾക്കു അതിലെ സ്ന്തോഷമേ തോന്നുകയായി  ! 

ഇനി അവന്‍  എപ്പൊഴാ വരുമെന്നൊരു ചിന്ത അവള്‍ക്കില്ല !   മാനസീകമായി അവന്‍റെയൊപ്പം  അവള്‍  സുഖമായിട്ടു  ജീവിച്ചു പോകുന്നു !    അവൾക്കു  തല്‍ക്കാലം  ഇത്ര  മതിയെന്നു തോന്നാനായി !

ഒരുമിച്ചു കഴിച്ച  ആ കാലങ്ങളിലെ, അവള്‍ക്കായി അവനെഴുതിയ കവിതകളോരോന്നും  അവള്‍ ഓർത്തെടുക്കുന്നു  !

പിന്നെയും  ഒരു വസന്തത്തിനു വേണ്ടിയുള്ള അവളുടെ കാത്തിരുപ്പു  തുടരുകയാണു !


-കൃഷ്ണമൂർത്തി ബാലാജി 

Monday, April 9, 2012

കത്തുന്ന മനസ്സുമായ്.........




കത്തുന്ന മനസ്സുമായ് .....
--------------------------------------

അന്നു നമ്മൾ ആദ്യമായ്  കണ്ടതും
അടുത്തൊരിക്കൽ നീ കിന്നാരം  പരഞ്ഞതും
അകലെയാ ണെങ്കിലും അടുത്തല്ലേ യെന്നുനീ
മൂളി പ്പാട്ടൊന്നു പാടിക്കേൾ പ്പിച്ചതും

എത്രയോ സന്ധ്യകൾ എത്രയോ രാവുകൾ
ഒരുമിച്ചു നമ്മൾ കളിച്ചു ചിരിച്ചതും
മുന്നിരിത്തോപ്പിലെ പാർത്തിരി ക്കാമെന്നു
കൊതിപ്പിച്ചെ ന്നെ നീ ചതിച്ചിട്ടു പോയതും

ആരാരു മറിയാതെ ആനന്ദം നിറച്ചതും
എങ്ങിനെ ന്നരിയാതെ എന്നിൽ നീ കടന്നതും
സസ്നേഹത്തോടെ നീ പെരുമാറി നിന്നതും 
പുതു മഴയായ് വന്നെന്നെ പുളകിച്ചി രുന്നതും 

പ്രേമ മെന്ന തേരിലെന്നെ കേറ്റിച്ചു പറന്നതും
പഞ്ചാര വാക്കുകൾ പരഞ്ഞുമടു പ്പിച്ചതും
വാക്ദാനം  ചെയ്തതും ....

വാക്ദാനം  ചെയ്തതും 
പിന്നെ 
വഴിമറന്നു പോയതും...
കത്തുന്ന മനസ്സുമായ് 
ഞാൻ  കഴിച്ചുകൂ ട്ടുന്നതും........

ഇനിയും 
കത്തുന്ന മനസ്സുമായ് 
ഞാൻ  കഴിച്ചുകൂ ട്ടുന്നതും........

* * * * *

K  Balaji 

Sunday, April 8, 2012

മറുഭൂമിയിലെ വറവായി വസന്തം !!


മറുഭൂമിയിലെ വറവായി വസന്തം !

കാരണ മറിയാതെ കറയുന്ന മനസ്സിനു
ചെരുതായൊ രാശ്വാസം പോലെ
പെട്ടെന്നു വീശിയ തെന്നലായ് സൗഹ്രുദം
മയില്പീലി കൊണ്ടു തലോടി !

സ്വന്തംമേൽ വിലാസം അറിയാതെ ഞ്ഞാനാകെ
കുഴങ്ങി തളർന്നിരുന്നപ്പോൾ,
ഒരുകുഞ്ഞു തൂവലായ് സ്നേഹ മെന്നുള്ളിലെ
സ്വരങ്ങൾ പാടി തുടങ്ങി...
അതി മധുര
സ്വരങ്ങൾ പാടി തുടങ്ങി....

ഹ്രുദയ പുഷ്പത്തിൻ സുഗന്ധമെൻ ആത്മാവിൽ
സു പ്രഭാതങ്ങൾ ഉന്നർത്തി!
സുന്ദര സ്വപ്നത്തിൻ ലഹരിയിൽ മുങ്ങിഞ്ഞാൻ
മയങ്ങി കോറിത്തറിച്ചു !

പ്ര ണയ മഴകൊണ്ടു പുളകിച്ച ഹ്രുദയത്തിൻ
പൂമുഖ വാതിൽ തുറന്നു,
പുലറിതൻ ആദ്ദ്യ കിരണത്തിൻ വറവൊരു
അനുഭൂതി തന്നെയാ യിരുന്നു,

ഒരു അനുഭൂതി തന്നെയാ യിരുന്നു..
..