Face Book LIKE

Saturday, September 20, 2014

ഇതി, പ്രണയ പുര്‍വ്വം......


ഇതി, പ്രണയ പുര്‍വ്വം...

ജോലിത്തിരക്കില്‍ പെട്ടുപോയ എനിക്കു സമയം പോയതറിഞ്ഞില്ല ! വാച്ചു നോക്കിയപ്പോ ഞാന്‍ ഞെട്ടി. പെട്ടെന്നുമേശപ്പുരത്തുണ്ടായിരുന്നകടലാസുകളൊക്കെ അകത്താക്കി . ജോലിസ്ഥലത്തിന്നുംഇറങ്ങി . ബസ് സ്ടോപ്പില്‍ഓടിയെത്തി. അവിടെ എത്തികഴിഞ്ഞിട്ടു രണ്ടുമിനിറ്റിനകം ബസ്സ് വന്നു. നന്നായി, ഇതു മിസ്സ്‌ ആയി കഴിഞ്ഞാല്‍ ഇനിയും ഒരുമണിക്കുരെങ്കിലും കാത്തിരികേണ്ടിവരുമല്ലോ ! തിക്കിത്തിരക്കി ബസ്സിലെ കേറി . പുണ്യത്തിനു, ഇരിക്കാന്‍ സ്ഥലം കിട്ടിയതിലെ ചെറിയൊരു ആശ്വാസമായിരുന്നു ! ഇനി ഒരുമണിക്കുരെങ്കിലും ആവും വീട്ടിലെത്താന്‍ ! ബസ്സ്‌പുറപ്പെട്ടു. എവിടുന്നോ കേട്ടു ആ പാട്ടു – ‘എന്നോടെന്തിനീ പിണക്കം’ – ഓര്‍മ്മകളെ ഭൂതകാലത്തെവിടെയോ കൊണ്ടെത്തിക്കുന്നല്ലോ ഈ പാട്ടു ! ഈചോദ്യമല്ലേ ഞാനും അന്നു എന്‍റെ പ്രിയന്‍ കൃഷ്ണേട്ടനോടു ചോതിച്ചതു! ആ കാലങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍ എന്‍റെകണ്ണുകള്‍ നനയുന്നു ! ഓ ! എത്ര മാത്രം ഞങ്ങള്‍ പരസ്പരം സ്നേഹിച്ചിരുന്നു ! കൃഷ്ണേട്ടനുമായികഴിഞ്ഞ ആ ചില കാലങ്ങള്‍ ജീവിതത്തിലെ വസന്ത ഋതുവായിരുന്നു ! ആദ്യകാലങ്ങളിലെ , ഓരോ പ്രാവശ്യവും ഫോണ്‍ ബെല്ലടിക്കുമ്പോള്‍ , എന്‍റെ ഹൃദയമിടിപ്പ്‌ വര്‍ദ്ധിക്കും. ആരാരുമറിയാതെ ഒരു വിദൂരമായ സ്ഥലത്തെത്തിഏട്ടനോടു സംസാരിച്ചിരുന്നകാലങ്ങള്‍ ! സമയം പോകുന്നതരിയില്ലായിരുന്നു ! പിന്നെ,ആദ്യമായിട്ടു ഞങ്ങള്‍ പരസ്പരം കണ്ടുമുട്ടിയ ആ മധുരമാര്‍ന്ന നിമിഷങ്ങള്‍ ! ഓ, മറക്കാന്‍ വയ്യ ! അന്നു കൃഷ്ണേട്ടന്‍ പാടിയ പാട്ടു ഞാന്‍ മറക്കില്ല !പിന്നീടെന്നും കളിയാക്കുന്നൊരു വിഷയമായിരുന്നു അതു ! “ആദ്യത്തെ നോട്ടത്തില്‍ കാലടി കണ്ടു അടുത്ത നോട്ടത്തില്‍ ഞോരിവയര്‍ കണ്ടു...’ ആരോടും പുണരാത്ത പൂ മൊട്ടു കണ്ടു പിന്നത്തെ നോട്ടത്തില്‍ കണ്ണു കണ്ണില്‍ കൊണ്ടു" എനിക്കെന്നും എപ്പോഴും കൃഷ്ണേട്ടനെകുറിച്ചുള്ള ചിന്തകള്‍ തന്നെയായിരുന്നു ! കൃഷ്ണേട്ടനും അതുപോലെ തന്നെ! പുകഴ്ത്തി പറയുന്ന വാക്കുകളുമായിഎട്ടന്‍ എന്നെ അടുക്കുമ്പോള്‍ ഞാന്‍ പുളകിച്ചു പോകും ! എല്ലാപെന്നുങ്ങള്‍ക്കുമുള്ള മോഹങ്ങള്‍ എനിക്കുമുണ്ടായിരുന്നു ! ക്രമേണ, കൃഷ്ണേട്ടനു എന്‍റെ മേലുള്ള പ്രേമം കു‌ടി വരുകയായിരുന്നു ; എനിക്കു ഏട്ടന്റെ മേലും ! ഒരിക്കലും അകന്നിരിക്കാന്‍ പറ്റാത്തൊരുമോഹം ! ചിറകടിച്ച മോഹങ്ങളുമായി ഞങ്ങള്‍ ആകാശത്തിലെ ഒരുമിച്ചു പറക്കുകയായിരുന്നു ! ഇടയ്ക്കിടെഎനിക്കു ചെറുതായൊരു സങ്കടവും തോന്നുകയുണ്ടായി ! എന്താന്നു വച്ചാല്‍ ; ഇപ്പോഴാണ്‌ ഞാന്‍ ഓര്‍മ്മിക്കുന്നതു ; എന്നോടു വേറാരും സംസാരിക്കുന്നതോ, അതോ,ഞാന്‍ ആരെക്കുറിച്ചും രണ്ടു നല്ല വാക്കുകള്‍ പറയുന്നതോ ഏട്ടനു തീരെ ഇഷ്ടാവില്ല ! ഞാന്‍ ആദ്യം ഇതിനെ ഒരു കാര്യമായിട്ടു എടുത്തില്ല ! ഇതു പ്രണയിക്കുന്നവര്‍ തമ്മില്‍ പതിവല്ലേ ! പതിവുപോലെ അന്നും വൈകും നേരം ആറു മണിക്കു ഞാന്‍ കൃഷ്ണേട്ടനെയും കാത്തു ബസ്സ് സ്റ്റോപ്പിലെ നില്‍ക്കുകയായിരുന്നു ! അപ്പൊ യാദൃശ്ചികമായ് സഹ ഉദ്യോഗസ്ഥനൊരാളെ അവിടെ വച്ചു കാണാനിടയായി.. കൊച്ചുവര്‍ത്തമാനങ്ങളെന്തോ പറഞ്ഞിട്ടു അയാള്‍ ഉടന്‍തന്നെ പോവുകയും ചെയ്തു.! ദുരെന്നും ഇതു കണ്ടിരുന്ന കൃഷ്ണേട്ടനു മനസ്സിലെന്തോവൊരു കുഴപ്പം. ആവശ്യമില്ലായിരുന്നു! വേഗം അടുത്തു വന്നിട്ടുഎന്നോടു പറഞ്ഞു: “നിന്നോടെനിക്കുള്ള പ്രേമം എത്രത്തോളമെന്നു നിനക്കരിയാമല്ലോ ? നീ എന്‍റെതു മാത്രമാണ്. നിന്നെ ഞാന്‍ ആര്‍ക്കും വിട്ടുതരില്ല ! മനസ്സിലായല്ലോ! നീആരോടും പെരുമാറുന്നതു എനിക്കു സഹിക്കാനാവില്ല .നമ്മള്‍ തമ്മിലുള്ള ഈ പ്രണയഭന്ധമൊന്നു മാത്രം പോരെ നമുക്ക് ഈ ജീവിതത്തിലെ ആസ്വതിക്കാനും, സുഖമായിട്ടു മുന്നോട്ടു ചെല്ലാനും ? നീ എന്നില്‍നിന്നും അകലെയാവുകയാണോന്നുള്ള ഭയം എന്നെ ഉറങ്ങാന്‍ പോലും സമ്മതിക്കുന്നില്ല ! നിനക്കു മറ്റുള്ളവരുമായ് ഏതു തരത്തില്‍പെട്ട ഭന്ധവും എനിക്കു സഹിക്കാന്‍ പറ്റുകയില്ല. ഇതൊന്നു ദയവായി മനസ്സിലാക്കണം” - എന്നൊക്കെ പറഞ്ഞു! ഞാന്‍ അങ്ങിനെ ഞെട്ടിപ്പോയി ! അപ്പോഴാണ്, കുറെ ദിവസങ്ങളായി എന്‍റെ മനസ്സിനെ ഉപദ്രവിക്കുമായിരുന്ന ചില ചോദ്യങ്ങള്‍ക്കു ഉത്തരം കിട്ടിയ പോലെ തോന്നി എനിക്കു ! ഞാൻ മൂഖയായി . തല്‍ക്കാലം ഒന്നും പറയണ്ടന്നു കരുതി ഞാന്‍ ! പിന്നീടൊരുദിവസം കാര്യങ്ങള്‍ പറഞ്ഞു മനസ്സില്ലാക്കിത്തരാന്‍ ഒരു ശ്രമം നടത്തി ! അന്നു ഞാന്‍ ചോതിച്ചു : “കൃഷ്ണേട്ടനു എന്നോട്ടുള്ള പ്രേമവും പ്രണയവും സത്യമാണെന്നുള്ള പക്ഷത്തില്‍, ബാക്കി കാര്യങ്ങളൊക്കെ നിസ്സാരമല്ലേ ! മനസ്സിലെ സാക്ഷാത്കാരമായൊരു പ്രണയമുള്ളപ്പോള്‍ , ആ പ്രണയം തരുന്ന സുഖത്തിനെ ആസ്വതിക്കാതെ, അസൂയ എന്ന മനോഭാവത്തിനെ മനസ്സിനകത്തു അനുമതിക്കുന്നതു കുറിച്ചു ലജ്ജ തോന്നുകയില്ലേ നിങ്ങള്‍ക്കു? നമ്മള്‍തമ്മില്‍ പ്രണയിക്കുന്നതു കാരണം നമുക്കു മറ്റുള്ളവരോടു പെരുമാറാന്‍ പാടില്ലെന്നോ ? അങ്ങിനെ വിചാരിക്കാന്‍ തുടങ്ങിയാല്‍ അതു തെറ്റാണു.. അപ്പൊ കൃഷ്ണേട്ടനുമായിട്ടു എനിക്കുള്ള പ്രണയത്തിനെ സന്ദേഹിക്കുകയാണോ ഏട്ടന്‍ ? അങ്ങിനെ തോന്നിപ്പോയാല്‍ അതു ഭാവിയിലെ നമ്മുടെ സുഖജീവിതത്തിനൊരു തടസ്സമാവില്ലേ? ഹാനിയാവില്ലേ? “ എന്നൊക്കെ കുറെ പറഞ്ഞു സമാധാനിപ്പിച്ചു !പക്ഷെ ഏട്ടന്‍ തന്‍റെ പിടിവാശിവിട്ടില്ല ! ഞാന്‍ നടത്തിയ ശ്രമം തോറ്റുപോയി ! പക്ഷെ ഇതു താല്‍ക്കാലികമാണെന്നു ഞാന്‍ വിശ്വസിച്ചു ; ഇന്നും വിശ്വസിക്കുന്നു ! അതു കഴിഞ്ഞിട്ടു ഞാന്‍ സ്ഥലംമാറ്റത്തിനു അപേക്ഷിച്ചു. അതു കിട്ടുകയും ചെയ്തു . ഏട്ടനോടു യാത്ര പറഞ്ഞിട്ടു തന്നെ ഞാന്‍ സ്ഥലം വിട്ടതു.ഏട്ടന്‍റെ മനസ്സെത്ര കഷ്ടപെട്ടിട്ടുണ്ടാവും എന്നു എനിക്കു നല്ലപോലെ അറിയുമായിരുന്നു . എന്നിട്ടും ഞാന്‍ അതു ചെയ്യേണ്ടി വന്നു, നിവര്‍ത്തിയില്ലാതെ ! സ്ഥലവും സാഹചര്യങ്ങളും പുതിയവ തന്നെ.പക്ഷെ മനസ്സോ ? കൃഷ്ണേട്ടന്‍ എത്രത്തോളം എന്നെ പ്രേമിച്ചുവോ അതിനേക്കാള്‍ ഉപരി ഞാന്‍ ഏട്ടനേയും ! ഇന്നും !അതാണ്‌ സത്യം ! എന്‍റെ മനസ്സു എന്നും മാറുകില്ല ! ഏട്ടന്‍റെ ധാരണകളില്‍ മാറ്റം ഉണ്ടാവുമെന്ന ഉറപ്പെനിക്കുണ്ട് ! ഞങ്ങള്‍ രണ്ടു പേരുടെയും തീവ്രപ്രണയത്തില്‍ എനിക്കെന്നുംഅടിയുറച്ച വിശ്വാസം ഉണ്ട്. ആ വിശ്വാസം തന്നെ, എന്നെ നല്ലപോലെ മനസ്സിലാക്കിയ ഒരു കൃഷ്ണേട്ടനെ എനിക്കു തിരിച്ചു കൊണ്ടുതരും ! ഞാന്‍ ഇനിയും കാത്തിരിക്കാം ! എനിക്കു സന്തോഷമേയുള്ളൂ!........ ഓ! ഈ കഥകളൊക്കെ ഓര്‍ത്തിരുന്നതിലെ ഒരു ഉന്മേഷം വീണ്ടെടുത്തപോലെ !

--K.Balaji
   July 20 2013

Thursday, September 18, 2014

ഇരട്ടകൾ നമ്മൾ!


ജനിക്കും നിമിഷത്തിനു മുമ്പു തൊട്ടു
ഇന്നുവരെ
എന്റെ നിഴൽ പോലെ
പിന്തുടരുകയാണു നീ !
കൈ നീട്ടം എന്നേ
കരുതുകയുള്ളു നിന്നെ ഞാന്‍ !
ഭാവിയിലും നീയെന്റെ പിന്നിൽ
ഉണ്ടാവുമെ ന്നെനിക്കറിയാം!
ഇരട്ടകളാണു നമ്മൾ !
നീയാ ണെന്റെ ആത്മബലം !
നീയാ ണെന്റെ സൂത്രധാരി !

നിന്നോടു
എനിക്കെന്നും വെറുപ്പില്ല,
സ്നേഹ ഭാവം തന്നെയുള്ളു !
    വിധിയേ നീ വിരോധിയല്ല !

എന്റെ ജീവിതത്തിനു രസം കൂട്ടാൻ
നീ കാണിച്ചിരുന്ന
സാഹസങ്ങളുടെ വിഭിന്നതകൾ
എന്നെ
എന്നും അതിശയിപ്പിക്കുന്നൊരു
സൂത്രമാണു !
    വിധിയേ നീ വിരോധിയല്ല !

ഇന്നത്തെ അഭിരുചിക ളൊക്കെ
നാളത്തെ അരുചിക ളാവാം;
ഇന്നത്തെ സങ്കടങ്ങൾ
നാളത്തെ സന്തോഷവും;

ഇന്നത്തെ ഐശ്വര്യങ്ങൾ
നാളത്തെ ദാരിദ്ര്യവും;
ഇന്നത്തെ വിരോധ  ഭാവം
നാളത്തെ സൗഹ്രുദവും ;

കാലത്തിന്റെ സഹകരണം കൊണ്ടു നീ
കാണിക്കുന്ന വിനോദങ്ങൾ അനേകം!
   വിധിയേ നീ വിരോധിയല്ല !

അന്ധകാരം എന്തെന്നു
അറിഞ്ഞില്ലെങ്കിൽ
പ്രഭാതത്തിനു വിലയുണ്ടോ ?

ദാരിദ്ര്യത്തിന്റെ  ദർശനം
ലഭിച്ചില്ലെങ്കിൽ
ഐശ്വര്യത്തി നൊരു അന്തസ്സുണ്ടോ ?

നീ ഇടപെടുന്നി ല്ലെങ്കിൽ
ജീവിതത്തി നൊരു ജീവനുണ്ടോ ?
   വിധിയേ നീ വിരോധിയല്ല !


 -- K.Balaji on May 20, 2013