Face Book LIKE

Sunday, July 22, 2012

ഓർമ്മകൾ ശാശ്വതം !


ഓർമ്മകൾ ശാശ്വതം!


നമ്മളൊന്നിച്ചിരുന്നു
ഓടിക്കളിച്ചു കളിപറഞ്ഞ
 നാളുകൾ
നീ ഇനിയും ഓർക്കുന്നുവോ?

പൊന്നു പോലെ
കരുതി നിന്നെ എന്റെ
ഹ്രുദയത്തിൽ
പൂട്ടി വച്ചിരുന്നു  ഞാന്

ഞാന്  പോലുമറിയാതെ
എന്നിൽ നിന്നും നീ
അകന്നു പോയതെപ്പൊഴാ?
എന്തിനാണെന്നോ?

പുഷ്പം പോലായിരുന്ന
മനസ്സിലിന്നു വെറും
മുള്ളുകൾ മാത്രമാണെന്നെ
വേദനിപ്പിക്കാൻ !

പറഞ്ഞാൽ തീരാത്ത
നൊമ്പരങ്ങൾ നിറ ഞ്ഞൊരു
വന പ്രദേശമായി
എന്റെ മനസ്സിലെ
സരോവരങ്ങൾ!
കരഞ്ഞു കരഞ്ഞു
വറ്റിയ കണ്ണുകളോടും
ഈറനിത്തിരി പോലും
ഇല്ലാത്ത ഹ്രുദയത്തോടും...
ഞാനിക്കരയും
നീ അക്കരയും  !

നിന്നോടെനിക്കിന്നും
വെറുപ്പു തോന്നാറില്ല,
അറിയുന്നോ നീ ?
എത്ര ശ്രമിച്ചാലും
മറക്കാൻ പറ്റാത്തൊരു
മറവിച്ച മനസ്സോടു
ഞാൻ ഇനിയും ഒരു
ജീവനുള്ള ശവമായി
കഴിയുന്നു !

കര യിലെത്തുന്ന തിര കൾ
പിന്നെയും കടലിലേയ്ക്കുതന്നെ
എന്നപോലെ,
 വേണ്ടെന്നു വയ്ക്കുന്ന ചിന്തകൾ
പിന്നെയും
നീ എന്ന കടലിലേയ്ക്കു തന്നെ
മടങ്ങി യെത്തുന്നു!
മനസ്സിലെ മുറിവുകൾ തരുന്ന
വേദനകളോടല്ലാതെ,
നിന്നെക്കുറിച്ചുള്ള
മധുരമാർന്ന ഓർമ്മകളോടല്ല
ഞാൻ ഇനിയും ജീവിക്കുന്നതു!
മരവിച്ച മനസ്സും
മായാത്ത ഓർമ്മകളും
മാത്രമേ ഇനി
ശാശ്വതം !
(K.Balaji,Bangalore
July 22 2012, 9.30 pm)

Wednesday, July 18, 2012

ചന്രായണം


ഓര്‍ ക്കുന്നുവോ നീ ,
അന്നൊരു വെളുത്ത വാവ്,
നമ്മളാദ്യം കണ്ടത് ,
ഓര്‍ക്കുന്നു ഞാന്‍ നിന്റെ മുടിയിലെ മുല്ലപ്പൂക്കള്‍ ,
ചുണ്ടിലെ മന്ദസ്മിതം , സുഗന്ധമായും...
നിറക്കാഴ്ചായിന്നും .. .

അറിയുന്നുവോ നീ,
കറുത്തവാവ്  എനിക്കെന്നും ,
നീ മറഞ്ഞ നാള്‍ മുതല്‍
ആഴിതന്‍ അപാരമാം വിരഹം ,
ശ്യൂന്യമീ ജന്മവും , ജീവിതവും ...!!

*******************************************************


Thursday, July 12, 2012

പ്രണയ മഴ !

ആകാശത്തിനു ഭൂമിയോടുള്ള 
പ്രണയത്തിന്റെ ഫലമാണീ പച്ചപ്പു !

പിന്നെയുമൊരു പൂക്കാലം .......

വീണ്ടുമൊരു പ്രഭാതം പുലരും,
പൂക്കാലം വരും പിന്നെയുമൊരു
വസന്തവും ഹേമന്തവും ശിശിരവും.....
പ്രതീക്ഷിക്കാം! പ്രതീക്ഷിക്കാം!
പ്രതീക്ഷകളിലൊരു സുഗന്ധം പടർത്താം !

(K.Balaji  - July 12 2012 - 3.30 pm)

Monday, July 2, 2012

സൂക്ഷിച്ചു വയ്ക്കാനൊരു സ്വപ്നം !



ഇപ്പോഴും എനിക്കറിയില്ല ;
നീയാം പുതു മഴ ,
എങ്ങു നിന്നോ പെട്ടെന്നു പെയ്തിറങ്ങി .
ഇതു വരെയും അറിയാത്ത കുളിരും സ്വപനങ്ങളും സ്വാന്തനവും നല്കി,
എപ്പോഴും ഞാന്‍ കാത്തിരുന്നത് ഈ ഒരു നിമിഷത്തിനാണു ,
ഇതു പോലൊരു ഹ്യദയത്തിനാണു ,
എന്നിലേയ്ക്ക് പെയ്യുന്ന ഈ സൌഹ്യദ മഴയ്ക്കാണു ...!!!

 



മഴയ്ക്കുമുമ്പൊരു കുളിർകാറ്റോടു കൂടി....
.

എവിടുന്നാ വന്നു നീ പെട്ടെന്നു
പെയ്തൊരു പുതുമഴ പോലെ?
ഇതുവരെ കാണാത്ത സ്വന്തങ്ങൾ പലതും
ഉണ്ടാക്കിത്തരുന്നൊരു സൗഹ്രുദമായ് !
കാത്തിരുന്നതാ ഞ്ഞാനീ സ്വപ്നത്തിനു വേണ്ടി,
കണ്മുന്നിൽ നീ കൊണ്ടു തന്നുവല്ലോ !
കനകാഭി ഷേകം ചെയ്യുന്നു ഹ്രുദയം
കണ്മണി നിൻ ത്രുപ്പാതങ്ങൾ തമ്മിൽ !

(July 02 2012  7 pm)

Sunday, July 1, 2012

കാലചക്രം !

കാലചക്രം !

പെട്ടെന്നു വന്നൊരു മഴയുടെ പുതുമണം,....
മനസ്സിലൊരു വസന്തത്തിന്റെ സുഗന്ധം,....
ഇനി പിന്നെയുമൊരു കായ്ക്കലും, പൂകലും, മണക്കലും ,
കൊഴിഞ്ഞു വീണലും........
ഇങ്ങിനെയാണു കാലചക്രം !