Face Book LIKE

Tuesday, September 1, 2020

എൻറെ ഓർമ്മക്കുറിപ്പുകൾ

അമ്മയ്ക്ക് ഇത് ഒരു ശീലമായി പോയോ എന്നെനിക്ക് തോന്നി . എല്ലാ പണികളും കഴിഞ്ഞു, തിക്കിത്തിരക്കി പത്തുമണിക്ക് ഞാൻ ജോലിക്കിറങ്ങുന്ന ആ സമയത്ത് തന്നെ അമ്മ എന്തെങ്കിലുമൊരു കാരണം പറഞ്ഞിട്ട് എന്നെ വീട്ടിലിരുത്താൻ നോക്കൂം.  അമ്മയെ പറഞ്ഞിട്ട് കാര്യമില്ല ! അമ്മ സ്ഥിരം കിടക്കയിൽ വീണിട്ടിപ്പൊ മാസം രണ്ടു കഴിഞ്ഞു.. ഞാനും ഭാര്യയും വീട്ടിലുള്ള സമയത്ത്  ഞങ്ങൾ രണ്ടുപേരുമായി അമ്മയെ നോക്കുമായിരുന്നു. ഞങ്ങൾ ജോലിക്കിറങ്ങിയതിനു ശേഷം  അച്ഛനും !  പത്തെമ്പത് പ്രായം കഴിഞ്ഞ് സ്ഥിതിയിലും അച്ഛനെ കൊണ്ടു , കിടപ്പിലായ അമ്മയെ നോക്കുന്ന ആ  പണികളൊക്കെ എടുപ്പിക്കുന്നതിലെ തീരെ സങ്കടം തോന്നി എനിക്ക്.  പക്ഷേ വേറെ നിവൃത്തിയില്ലാതെ  അത് ചെയ്യേണ്ടി വന്നു.  എത്രയോ തിരഞ്ഞിട്ടും ഹോംനേഴ്സ് ജോലിക്കു,  ഈ ബെംഗളൂരിലെ ആ കാലഘട്ടത്തിൽ ഒരു ആളെ കിട്ടുന്നത് വലിയൊരു പ്രയാസമായിരുന്നു.  അച്ചന്റെ മനോബലം കൊണ്ട് ഒക്കെ സാതിച്ചു എന്നേയുള്ളൂ.  അച്ചനു തുല്യം അച്ചൻ തന്നെ. എന്തൊരു സപ്പോർട്ട് ! 

വിരമിച്ച കുത്തിയിറിക്കുന്ന ഈ സമയത്ത് പണ്ടത്തേ കാര്യങ്ങളൊക്കെ ഓർത്തെടുക്കാൻ പോലും എനിക്ക് പ്രയാസം തോന്നുന്നു. 

അച്ഛൻറെ ഒരു വലിയ കുടുംബമായിരുന്നു പണ്ട്. എന്നുവെച്ചാൽ അച്ഛൻറെ കൂടപ്പിറപ്പുകൾ 
ആരു പേര്; മൂന്നു അനിയൻമാറും  മൂന്നു അനിയത്തിമാറും . അത്ര വലിയ കുടുംബത്തിൽ പെട്ട അമ്മ കല്യാണത്തിന് ശേഷം ഒരു സല്പേരെടുക്കാൻ എത്ര കഷ്ടപ്പെട്ട് ഉണ്ടാവും എന്നു ഞാൻ ഓർത്തു പോകുന്നു. എനിക്ക് 6 വയസ്സ് ഉണ്ടാവുമ്പോൾ അച്ഛനു ഉത്തരേന്ത്യയിൽ ഭിലായ് എന്ന സ്ഥലത്ത് അപ്പോൾ തന്നെ തുടങ്ങിയ ഒരു സ്റ്റീൽ പ്ളാന്റിൽ ജോലി കിട്ടി.  അമ്മയും അച്ചന്റെ കൂടെ പോയി.  അവിടെ സ്കൂളുകൾ ഒന്നും ഇല്ലാത്ത കാരണം ഞാൻ ചെന്നൈയിൽ തന്നെ ഇളയച്ചൻറ്റെ കൂടെ നിൽക്കേണ്ടി വന്നു.  ആ വയസ്സിലെ അച്ചനമ്മ ഇല്ലാതെ കഴിയുന്നതിലെ എനിക്ക് വലിയ വിഷമമൊന്നും തോന്നിയില്ല.  

ഇളയമ്മയും മുത്തശ്ശിയും മുത്തശ്ശനും കുടി ഒപ്പം ഉണ്ടായിരുന്നു.  അടുത്തുതന്നെ താമസമായിരുന്ന 
എന്റെ ചിറ്റമാരും അവരുടെ മക്കളും ഇടയ്ക്കിടെ വരൂമായിരുന്നു.  ഞാൻ അവരുടെ കൂടെ കളിച്ചോണ്ടു സംതോഷമായി കഴിയുകെയായിരുന്നു.  ഇളയച്ചനും ഇളയമ്മയ്ക്കും മറ്റെല്ലാവർക്കും എന്നോട് വലിയ സ്നേഹമായിരുന്നു. ഇളയച്ചനാണ് എന്നെ ദിവസേൻ സൈക്കിളിൽ കയറ്റി സ്കൂളിൽ കൊണ്ടാകും.  അപ്പോഴത്തെ കൂട്ടു കുടുംബ ശൈലി എത്രയും സുഖകരമാണെന്നു    ഇപ്പൊ ആലോചിച്ചു നോക്കിയാൽ നമ്മൾ അന്തം വിട്ടു പോകും. 

അച്ചൻ തന്റെ രണ്ടാമത്തെ അനിയനും അവിടെത്തന്നെ ജോലി ശരിയാക്കി കൊടുത്തു.  ആദ്യമൊക്കെ കൊല്ലത്തിലെ രണ്ടുപ്രാവശ്യം അച്ഛൻ വരുമായിരുന്നു. ഒരിക്കൽ അങ്ങിനെ വന്നിട്ടു അച്ചൻ തിരിച്ചു പോകുമ്പോൾ ഇളയച്ചനും ഞാനും അച്ഛനെ കൊണ്ടാക്കാൻ രെയില്വേ സ്ടേഷനിൽ പോയിരുന്നു. വണ്ടി പുറപ്പെട്ടു തുടങ്ങുമ്പോൾ എനിക്ക് വല്ലാത്തൊരു കറച്ചൽ ! അത് കാണുമ്പോൾ ഇളയച്ചനു മനസസിളകി. അച്ചനെ സമ്മതിപ്പിച്ചു എന്നെ വണ്ടിയിൽ കേറ്റി വിട്ടു.  വണ്ടി പുറപ്പെട്ടു. അതാണെന്റെ ആദ്യത്തെ ദുര പ്രയാണം, ട്രെയിനിലെ !  അവിടെ.....

 ഇടയ്ക്കു പെട്ടെന്നു മുത്തശ്ശി മരിച്ചു . അതിലെനിക്ക് വല്ലാത്ത സങ്കടം തോന്നി.  എല്ലാ കാര്യങ്ങളും കഴിഞ്ഞതിനുശേഷം അച്ചൻ അമ്മയുടെയൊപ്പം തന്റെ ജോലിസ്ഥലത്ത് മടങ്ങിപ്പോയി.