Face Book LIKE

Monday, June 25, 2012

പ്രക്രുതി സൗന്ദര്യം ദിവ്യ ദർശനം!

(കഴിഞ്ഞ തിരുവോണ ദിവസത്തെഴുതിയതാണിതു! മറ്റെ ബ്ലോഗിലുണ്ടായിരുന്നതു ഇവിടേയ്ക്കു ഇപ്പൊ മാറ്റിയെടുത്തു)

ഏവർക്കും എന്റെ ഹ്രുദയം നിറഞ്ഞ തിരുവോണാശംസകൾ !
ഇന്നു അതിരാവിലെ, ഒരു സ്വപ്നാവസ്തയിലെ, എനിക്കു കിട്ടിയ വരമാണീ വറികൾ!
തെറ്റുകളുണ്ടെങ്കിൽ ക്ഷമിക്കണം! തിരുത്തിയെടുക്കാൻ ദയവായി സഹായിക്കണം!


പ്രക്രുതി സൗന്ദര്യം ദിവ്യ ദർശനം!

രാഗം: ഭൂപാളം .

പുഷ്പവതിയാണീ പ്രക്രുതി
പുഞ്ചിരി തൂകുന്ന രൂപവതി
സുരലോക സുന്ദരി ശുഭാഷിണി
സുമവാഹിനി വരപ്രദായിനി     (പുഷ്പവതിയാണീ പ്രക്രുതി)

മല്ലികാ വകുള മാലാ ധാരിണി
മായാ മോഹ സ്വരൂപിണി
മഞ്ജുഭാഷിണി മന്ദകാമിനി
മധുഭർഗ്ഗ ശാലിനി വിലാസിനി   (പുഷ്പവതിയാണീ പ്രക്രുതി)

സുനയനീ സുമനോവാസിനി
സുന്ദര ഭൂപാള രാഗസ്വരൂപിണി
മന്ത്രദായിനി മധുര ഭാഷിണി
മംഗളാമ്പികേ മാതാ ഭവാനി    (പുഷ്പവതിയാണീ പ്രക്രുതി)


അതിരു കവിഞ്ഞൊരു സ്നേഹം !

 
അതിരു കവിഞ്ഞ സ്നേഹത്തിൽ കിട്ടുന്ന
അതിരില്ലാത്തൊരു സുഖം മാത്രം മതിയല്ലേ,
ഓർത്തിരുന്നൊന്നാസ്വതിക്കാൻ !

സ്നേഹമയി അമ്മ !


 സ്നേഹമയി അമ്മ !

വാൽസല്ല്യത്തോടെ ഹ്രുദയം തലോടിക്കും
വരധാന മാണെന്റെ അമ്മ
വറ്റാത്ത സ്നേഹ സമുദ്രമാ ണമ്മ
ഞ്ഞാൻ വന്ദിക്കും ദൈവമാ ണമ്മ

മനസ്സിന്റെ ക്ഷീണം മാറ്റിത്ത രുന്നൊരു
മന്ത്ര സ്വരൂപിണി അമ്മ
മംഗളം നൽകുന്ന മണിദീപ മാണെന്റെ
മനസ്സിൽ വാഴൂമെൻ അമ്മ

(K.Balaji, May 13  2012)

Thursday, June 14, 2012

മേഘ്മൽഹാർ


മേഘ്മൽഹാർ


പെയ്തു തോർന്നെന്നു കരുതി,
പതിയെ ഇറങ്ങി..
നടന്നു തുടങ്ങിയപ്പോൾ...
ഓ... പിന്നെയും
മണികൾ കോർത്തൊരു ചങ്ങല
ആകാശത്തിൽനിന്നും ഭൂമിക്കു
വരവായി...
ആലാപനം തുടങ്ങി,
ഒഴുക്കിന്റെ സംഗീത ലഹരികൾക്കു
തവളകളുടെ തനി ആവർത്തനം!
ഇനി അടുത്ത താവളത്തിലെത്തുന്നോളം
ഈ താളമേളങ്ങളൊന്നു തുടരട്ടെ!
മനസ്സൊന്നു നനഞ്ഞു കുളിരട്ടെ !