Face Book LIKE

Thursday, April 12, 2012

വരുമോ വീണ്ടും വസന്തം ?

വരുമോ  വീണ്ടും  വസന്തം?




വരുമോ വീണ്ടും വസന്തം !!
-----------------------------------------------
കല്‍പനാ  ലോകത്തിലെ നിത്യ സഞ്ചാരവുമായി  കഴിയുകയായിരുന്നു അവളുടെ കാലങ്ങള്‍  !  സ്വപ്നാടനമായിരുന്ന ജീവിതത്തിനു ഒരു ജീവൻ  തന്നപോലെയായിരുന്നു, പെട്ടെന്നു  തലേന്നു അവന്‍റെ  വരവു ! കാണുമെന്നു  സ്വപ്നത്തിൽ പോലും  വിചാരിച്ചിരുന്നില്ല ! 

ഇതുവരെ, അവളുടെ ജീവിതത്തിലെ  കടന്നു പോയവരിലെ  എത്രയോ മഹാന്മാരുണ്ടായിരുന്നു ! അവള്‍  മനപ്പൂര്വ്വം അവരോടു പെരുമാറിയിട്ടുണ്ടു;   മാനസീകാവസ്ഥകൾ  പങ്കു വച്ചിട്ടുമുണ്ടു.  എന്നാൽ   അവരാര്‍ക്കും,  ഇവളുടെ മനസ്സിലെ ഇങ്ങിനെയൊരു പ്രണയ മഴ പ്രവഹിചോടുന്ന രീതിയിലെ പെരുമാറാന്‍  കഴിഞ്ഞിരുന്നില്ലല്ലോ !!  അന്ധകാരം കവിഞ്ഞിരുന്ന അവളുടെ ജീവിതത്തിലെ  കടന്നു വന്ന  ആദ്യ കിരണമായിരുന്നു   ആ സൂര്യപുത്രന്റെ വരവ് ! 

വരണ്ട മണ്ണില്‍നിന്നും  പെട്ടെന്നൊരു മണം  ഉയര്‍ന്നപ്പോള്‍  അവളുടെ മനസ്സു മഴ  കൊണ്ടു .  വേനലിലെ മഴ പോലെ  അവൻ  വന്നു.  ഉണങ്ങി വരണ്ടിരുന്ന അവളുടെ മനസ്സെന്ന മറുഭൂമിയിലെ   സന്തോഷത്തിൻറെ വിത്തുകളെ അവൻ  വിതച്ചു !  ഒര്വു  രസവുമില്ലാതെ കഴിഞ്ഞുകൊണ്ടിരുന്ന അവളുടെ  ജീവിതത്തിനു ,  ഒരു  ശ്രേയസ്സും , അര്‍ത്ഥവും , അന്തസ്സും , അവന്‍ നല്‍കി . ഇങ്ങിനെ കഴിയുംപോഴാണ്, പെട്ടെന്നൊരു ദിവസം  അവനു യാത്ര പറയേണ്ടൊരു  ആവശ്യം വന്നു !  അവള്‍ ഒരുപാടു വിഷമിച്ചു . വേനല്‍ മഴയായ് വന്ന നായകന്‍ വേഗം മടങ്ങിപ്പോയി !

അവന്‍  പരഞ്ഞിരുന്ന പഞ്ചാര വാക്കുകള്‍  അവളുടെ മനസ്സിലെ ഓര്മ്മകളായി സ്ഥിരം നിലച്ചു   !  ഒരുമിച്ചു കഴിച്ച  ആ കാലങ്ങളെക്കുറിച്ചു  അവളെന്നും  ഓർത്തു  പോകും !

അവന്‍  മനസ്സിലെ വന്നു കേരിയ ശേഷം അവൾക്കു ഒന്നിനും  നിയന്ത്രണം ഇല്ലാത്തപോലെ ! ഏതൊരു ജോലിയായാലും മനസ്സുകൊടുത്തു ചെയ്യാന്‍ പറ്റുന്നില്ല ! അവള്‍  തന്നെപ്പോലെ ചിരിക്കുന്നു ! തന്നെപ്പോലെ കരയുന്നു ! കാരണമൊന്നുമില്ലാതെ  എന്തൊക്കെയോ ചെയ്തു  പോകുന്നു. ഇതൊക്കെ കാണുമ്പോള്‍ അവൾക്കുതന്നെ ചിരി വരുന്നു !  പ്രണയം എന്നു പരയുന്നതു ഇങ്ങിനെത്തെയൊരു  ഭ്രാന്താണോ ? അവള്‍ അതിശയിച്ചു  പോകുന്നു !   ഈ പ്രണയത്തിനു വയസ്സോ വാര്ദ്ധക്ക്യമോ  ഒന്നുമില്ലേ ?  അവള്‍ സ്വന്തം  വയസ്സിന്റെ കാര്യം  അപ്പൊഴാ ഓർത്തു പോകുന്നു , പിന്നെ ആ സുന്ദര ചെറുക്കന്റെയും !

തന്‍റെ മനസ്സിനെ ഇങ്ങിനെ ബാതിക്കുന്ന ആ പ്രണയത്തിനെക്കുറിച്ചും , തന്‍റെ ചുറ്റുപാടുകളെ  കുറിച്ചും  അവൾക്കു  ബോധ്യമാകുന്നു !!  അവളുടെ മനസ്സൊരു യുദ്ധകാഹളം ആയി !  അവസാനം, അവന്‍റെ നിഷ്കളങ്കമായ പ്രണയത്തിന്റെയും , പ്രേമത്തിന്റെയും മുമ്പിൽ   അവളുടെ തന്റേടം   തോറ്റു വീണു !   അവൾക്കു അതിലെ സ്ന്തോഷമേ തോന്നുകയായി  ! 

ഇനി അവന്‍  എപ്പൊഴാ വരുമെന്നൊരു ചിന്ത അവള്‍ക്കില്ല !   മാനസീകമായി അവന്‍റെയൊപ്പം  അവള്‍  സുഖമായിട്ടു  ജീവിച്ചു പോകുന്നു !    അവൾക്കു  തല്‍ക്കാലം  ഇത്ര  മതിയെന്നു തോന്നാനായി !

ഒരുമിച്ചു കഴിച്ച  ആ കാലങ്ങളിലെ, അവള്‍ക്കായി അവനെഴുതിയ കവിതകളോരോന്നും  അവള്‍ ഓർത്തെടുക്കുന്നു  !

പിന്നെയും  ഒരു വസന്തത്തിനു വേണ്ടിയുള്ള അവളുടെ കാത്തിരുപ്പു  തുടരുകയാണു !


-കൃഷ്ണമൂർത്തി ബാലാജി 

No comments:

Post a Comment