Face Book LIKE

Sunday, July 22, 2012

ഓർമ്മകൾ ശാശ്വതം !


ഓർമ്മകൾ ശാശ്വതം!


നമ്മളൊന്നിച്ചിരുന്നു
ഓടിക്കളിച്ചു കളിപറഞ്ഞ
 നാളുകൾ
നീ ഇനിയും ഓർക്കുന്നുവോ?

പൊന്നു പോലെ
കരുതി നിന്നെ എന്റെ
ഹ്രുദയത്തിൽ
പൂട്ടി വച്ചിരുന്നു  ഞാന്

ഞാന്  പോലുമറിയാതെ
എന്നിൽ നിന്നും നീ
അകന്നു പോയതെപ്പൊഴാ?
എന്തിനാണെന്നോ?

പുഷ്പം പോലായിരുന്ന
മനസ്സിലിന്നു വെറും
മുള്ളുകൾ മാത്രമാണെന്നെ
വേദനിപ്പിക്കാൻ !

പറഞ്ഞാൽ തീരാത്ത
നൊമ്പരങ്ങൾ നിറ ഞ്ഞൊരു
വന പ്രദേശമായി
എന്റെ മനസ്സിലെ
സരോവരങ്ങൾ!
കരഞ്ഞു കരഞ്ഞു
വറ്റിയ കണ്ണുകളോടും
ഈറനിത്തിരി പോലും
ഇല്ലാത്ത ഹ്രുദയത്തോടും...
ഞാനിക്കരയും
നീ അക്കരയും  !

നിന്നോടെനിക്കിന്നും
വെറുപ്പു തോന്നാറില്ല,
അറിയുന്നോ നീ ?
എത്ര ശ്രമിച്ചാലും
മറക്കാൻ പറ്റാത്തൊരു
മറവിച്ച മനസ്സോടു
ഞാൻ ഇനിയും ഒരു
ജീവനുള്ള ശവമായി
കഴിയുന്നു !

കര യിലെത്തുന്ന തിര കൾ
പിന്നെയും കടലിലേയ്ക്കുതന്നെ
എന്നപോലെ,
 വേണ്ടെന്നു വയ്ക്കുന്ന ചിന്തകൾ
പിന്നെയും
നീ എന്ന കടലിലേയ്ക്കു തന്നെ
മടങ്ങി യെത്തുന്നു!
മനസ്സിലെ മുറിവുകൾ തരുന്ന
വേദനകളോടല്ലാതെ,
നിന്നെക്കുറിച്ചുള്ള
മധുരമാർന്ന ഓർമ്മകളോടല്ല
ഞാൻ ഇനിയും ജീവിക്കുന്നതു!
മരവിച്ച മനസ്സും
മായാത്ത ഓർമ്മകളും
മാത്രമേ ഇനി
ശാശ്വതം !
(K.Balaji,Bangalore
July 22 2012, 9.30 pm)

2 comments:

  1. നന്ദി പുണ്യവാളന്‍ ! ഇത് അടുത്ത ആഴ്ച് 'മനസ്'സിലെ ഇടാമെന്ന് വിചാരിച്ചിരിക്കുന്നു ! See may other posts also here please! There is another blog 'enikkishtappetta ganangal'

    ReplyDelete