Face Book LIKE

Thursday, June 14, 2012

മേഘ്മൽഹാർ


മേഘ്മൽഹാർ


പെയ്തു തോർന്നെന്നു കരുതി,
പതിയെ ഇറങ്ങി..
നടന്നു തുടങ്ങിയപ്പോൾ...
ഓ... പിന്നെയും
മണികൾ കോർത്തൊരു ചങ്ങല
ആകാശത്തിൽനിന്നും ഭൂമിക്കു
വരവായി...
ആലാപനം തുടങ്ങി,
ഒഴുക്കിന്റെ സംഗീത ലഹരികൾക്കു
തവളകളുടെ തനി ആവർത്തനം!
ഇനി അടുത്ത താവളത്തിലെത്തുന്നോളം
ഈ താളമേളങ്ങളൊന്നു തുടരട്ടെ!
മനസ്സൊന്നു നനഞ്ഞു കുളിരട്ടെ !

2 comments:

  1. നന്ദി പരഞ്ഞു ഞ്ഞാൻ സന്തോഷിക്കട്ടെ !
    നന്ദി ! നന്ദി! നന്ദി ! :-)

    ReplyDelete